Friday, November 23, 2018

സൗഹാർദ്ദവും സ്നേഹവും വിതച്ചിട്ട നാട്ടു വഴികളിൽ... - Faisal KY

                                           from: Faisal KY

സൗഹാർദ്ദവും സ്നേഹവും  വിതച്ചിട്ട നാട്ടു വഴികളിൽ ആരൊക്കെയോ വിദ്വേഷത്തിന്റെ വിഷ വിത്തുക്കൾ പാകിയിരിക്കുന്ന അസുരകാലത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഏതൊക്കെ രീതിയിൽ വിഭജിതരാകാം എന്ന ചിന്ത സമൂഹത്തിൽ നീലിച്ചു കാണുന്ന പോലെ.....പട്ടിയും പൂച്ചയും നടന്നു പോയിരുന്ന വഴികൾ താഴ്ന്ന ജാതിക്കാരന് അപ്രാപ്യമായിരുന്ന ഇടുങ്ങിയ ജാതിക്കാഴ്ചകളെയും മനസ്സുകൾക്കിടയിൽ മതിലുകൾ തീർത്തു ഭരിക്കാം എന്ന് കാണിച്ചു തന്ന കൊളോണിയൽ രീതി ശാസ്ത്രത്തെയും തോല്പിച്ചുവെന്ന് വീമ്പു പറഞ്ഞവർ തന്നെ ഇന്ന് ജനിച്ചു വീണ പ്രത്യയശാസ്ത്രത്തിന്റെയും പിടിച്ച കൊടിയുടെ നിറത്തിന്റെ അടിസ്ഥാനത്ത്തിലും ചേരി തിരിവുകൾ സൃഷ്‌ടിക്കാൻ ശ്രമിക്കുന്നത് എന്ത് മാത്രം ദൗർഭാഗ്യകരമാണ്..."ശാന്തി നിലയമായി നില്ക്ക " എന്ന കവിയുടെ വാക്കിന്റെ പൊരുൾ മനസ്സിലാക്കാൻ മലയാളിക്ക് ഒരു മഹാ പ്രളയ ദുരന്തം വേണ്ടി വന്നു. വെള്ളമിറങ്ങിയിട്ടും മനസ്സിലെ വിഷമിറങ്ങാത്തവരുടെ കണ്ണ് തുറപ്പിക്കുന്നതാകട്ടെ സൗഹാർദ്ദം എന്ന പ്രമേയത്തിൽ നടത്തപെടുന്ന വിളംബര ജാഥ

സ്നേഹവും സൗഹൃദവുമാണ് പ്രപഞ്ച നിലനിൽപ്പിന്രെ അടിത്തറ - Shabeer hasani

                                            from: Shabeer hasani

സ്നേഹവും സൗഹൃദവുമാണ് പ്രപഞ്ച നിലനിൽപ്പിന്രെ അടിത്തറ.   സൗഹൃദങ്ങൾ പൂക്കുന്ന ഹൃദയങ്ങളുള്ളിടത്തേ സ്നേഹവും സമാധാനവും പുലരുകയുള്ളൂ. ഗോത്ര കുറുമ്പിനാലും സ്വജനപക്ഷപാതം കാരണവും കല്ലിച്ചു പോയ മനുഷ്യഹൃദയങ്ങളിൽ സൗഹൃദത്തിന്റെ സ്വർണ്ണനൂൽ പണിയുകയായിരുന്നു പ്രവാചകൻ മുഹമ്മദ് നബി (സ). മനുഷ്യരെല്ലാം ആദം സന്തതികളാണെന്ന് അവിടുന്ന് ലോകരെ പഠിപ്പിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്തു.
ഇന്ന് നമ്മുടെ രാജ്യം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയികൊണ്ടിരിക്കുന്നത്. മതത്തിന്റെയും വർഗ്ഗത്തിന്റെയും പേരിൽ മനുഷ്യമക്കളെ തമ്മിലടിപ്പിച്ചു കൊണ്ട് അധികാരവും സമ്പത്തും കൈക്കലാക്കാനുള്ള വ്യഗ്രതയിലാണ് ഇവിടുത്തെ വർഗീയശക്തികൾ. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും അവസാന ചിഹ്നങ്ങളെയും  മായ്ച്ചു കളയാനുള്ള പണിപ്പുരയിലാണവരിപ്പോഴും. സൗഹൃദത്തെ കുറിച്ചുള്ള ചർച്ചകൾ ഇന്ന് സ്റ്റേജിലും പേജിലും മാത്രമായി ഒതുങ്ങുമ്പോള്, ടീം ....... യുടെ സൗഹാർദ്ദത്തെ കുറിച്ചുള്ള ആത്മാർത്ഥമായ ഈ ചർച്ചകൾ എന്തുകൊണ്ടും ശ്ലാഘനീയം തന്നെ. സർവ്വവിധ ഭാവുകങ്ങളും നേരുന്നു

Important quotes of fraternity

        “ഹേ, മനുഷ്യരെ, നിശ്ചയമായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും                ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം(അറിഞ്ഞു) പരിചയപ്പെടുവാന്‍ വേണ്ടി നിങ്ങളെ നാം(പല) ശാഖകളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. നിശ്ചയമായും അള്ളാഹുവിന്റെ അടുക്കല്‍ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ , നിങ്ങളില്‍ ഏറ്റവും സൂക്ഷമതയുള്ളവനാകുന്നു.”     (ഹുജറാത്ത് 13)

 “നബി (സ) അരുളുന്നു   നിങ്ങള്‍ നന്മകളില്‍ നിന്ന് ഒന്നും തന്നെ നിസ്സാരമാക്കരുത്. അത് നിങ്ങളുടെ സഹോദരനെ പുഞ്ചിരിക്കുന്ന മുഖവുമായി അഭിമുഖീകരിക്കുന്നതായാല്‍ പോലും “

 “നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് നിങ്ങളുടെ സഹോദരന് വേണ്ടി നിങ്ങള്‍ ഇഷ്ടപ്പെടുന്നത് വരെ നിങ്ങളില്‍ നിന്ന് ഒരുത്തനും പരിപൂര്‍ണ്ണ വിശ്വാസിയാവുകയില്ല.    (നബിവചനം)”

         “ചോരതുപ്പുന്ന പീരങ്കികളല്ല സാഹോദര്യമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം. (എ.ബി വാജ്‌പേയി)”

         “സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും പഠിപ്പിക്കുന്ന മതത്തെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. (ബി.ആര്‍ അംബേദ്കര്‍)”

ഇന്ന് മനുഷ്യനില്ല…..! - കവിത

ഇന്ന് മനുഷ്യനില്ല…..!
 
എന്‍ ജീവിത സായാഹ്നമാകുമ്പോള്‍
നനയുന്ന മിഴികളെ തേടി-
ഇറങ്ങി തിരിച്ചതാണ് ഞാന്‍.......
ഭ്രാന്തനെന്ന് പലരും വിളിച്ചു,
അവയത്രയും അവഗണിച്ച്
മുമ്പോട്ട് നടക്കവേ,
കാലം പതുക്കെ ചെവിയില്‍ മന്ത്രിച്ചു:
'ഇന്ന് മനുഷ്യനില്ല'.......!

ഞാന്‍ നിഷേധിച്ചു,
എന്‍ ജീവിതത്തിന്റെ
ഉമ്മറപ്പടിയില്‍ കാല്‍വച്ച
മനുഷ്യരെ കണ്ടിരുന്നു ഞാന്‍,
അന്ന് തീരെ ചെറുപ്പമായിരുന്നു....

ബാല്യമെന്ന ജീവിതപ്രഭാതത്തില്‍ നിന്ന്
വാര്‍ധക്യ ജീവിതസായാഹ്നത്തിലേക്ക്
അധികദൂരമൊന്നും വേണ്ടിവന്നില്ല......
ഒടുവില്‍ കാലത്തെ വണങ്ങേണ്ടി വന്നു,
അതെ, മനുഷ്യന്‍ മരിച്ചിരിക്കുന്നു....
ഹൃദയങ്ങള്‍ സാഹോദര്യത്തിന്റെ
ശ്മശാനമായിരിക്കുന്നു....
ഞാനും പതുക്കെ പറഞ്ഞു
'ഇന്ന്് മനുഷ്യനില്ല'.....!

നറുസ്വപ്‌നങ്ങള്‍ കൂടെകിടന്ന
ബാല്യ നിമിഷങ്ങള്‍.......
അന്ന് അവ സുഹൃത്തുക്കളായിരുന്നു,
നിദ്രയുടെ ഇരുട്ടില്‍ മനസ്സിനെ-
പ്രണയിച്ച ആത്മസുഹൃത്തുക്കള്‍.
 ഇന്ന്് നറുസ്വപ്‌നങ്ങളില്ല,
മനുഷ്യ കൂട്ടാളിയില്ല,
ഏകാന്തതയില്‍ സൗഹൃദം
നടിക്കുന്ന മൗനം മാത്രം....
ശ്മശാന മൗനം.......!

മാനവ സാഹോദര്യം തിരുനബിയുടെ സന്ദേശം - ലേഖനം

മാനവ സാഹോദര്യം തിരുനബിയുടെ സന്ദേശം

അന്ത്യപ്രവാചകന്‍ മുഹമ്മദ് മുസ്തഫ(സ) യുടെ നിയോഗത്തിന് മുമ്പുള്ള അറേബ്യയുടെ ചരിത്രം വായിച്ചാല്‍  ആരും അന്ധാളിച്ച് പോകും. ഒരു വേള മനുഷ്യര്‍ കാണിക്കുന്ന അജ്ഞതയും അധര്‍മ്മവും ഓര്‍ത്ത് കണ്ണീര്‍ പൊഴിച്ച് പോകും. അന്യ ഗോത്രക്കാരുടെ ഒട്ടകം തങ്ങളുടെ പറമ്പില്‍ കയറിയതിന് തുടര്‍ച്ചയായി നാല്പ്പത് കൊല്ലം യുദ്ധം ചെയ്തവര്‍ എന്ന് ചരിത്രം രേഖപ്പെടുത്തുമ്പോള്‍ ആ ഒരു ഭയാനകരമായ ചുറ്റുപാടിലേക്കാണ് അ്ള്ളാഹു തിരുദൂതരെ നിയോഗിക്കാന്‍ ഉദ്ദേശിച്ചത്. അതോടു കൂടെ അറേബ്യയിലുണ്ടായ പരിവര്‍ത്തനം എത്ര അത്ഭുതകരമായിരുന്നു.ലോക ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു സാമൂഹ്യ പരിവര്‍ത്തനം
അറേബ്യന്‍ ചരിത്രത്തില്‍ പിന്നീട് കാണാം. എല്ലാ വൈര്യവും വൈരാഗ്യവും വലിച്ചെറിഞ്ഞ്് അറബികള്‍ തിരുനബിയുടെ മുമ്പില്‍ താന്‍ സ്വന്തത്തിന് വേണ്ടി ഇഷ്ടപ്പെടുന്ന ഏതൊരു കാര്യവും തന്റെ സഹോദരനുമുണ്ടാവാന്‍ ഇഷ്ടപ്പെടുന്നത് വരെ ആരും പൂര്‍ണ്ണ വിശ്വാസികാളാവുകയില്ലെന്ന തിരു നബിയുടെ ഉപദേശം അവര്‍ നെഞ്ചിലേറ്റി. ശത്രുക്കളുടെ മര്‍ദ്ധനം സഹിക്കവയ്യാതെ മക്കയില്‍ നിന്നും പാലായനം ചെയ്ത് വന്നവര്‍ക്ക് തങ്ങളുടെ സമ്പത്തും സൗകര്യങ്ങളും പകുത്ത് നല്കിയ മദീനക്കാരുടെ ചരിത്രം സാഹോദര്യത്തിന്റെ അനുഭമമായ ഒരു ചിത്രമാണ് നമുക്ക്് തരുന്നത്.നബി(സ) ലോകത്തെ പഠി്പ്പിച്ചത് സാര്‍വ്വലൗകിക സാഹോദര്യമാണ്. അറേബ്യയില്‍ ഉദയം കൊണ്ട വിശുദ്ധ ഇസ്ലാം ദ്രുതഗതിയില്‍ ലോകത്ത് വ്യാപിച്ചതിന്റെ കാരണം അത് ഉയര്‍ത്തി പിടിച്ച സാഹോദര്യ ബോധമാണ്. എന്നാല്‍ ലോകം വീണ്ടും കീഴ്‌മേല്‍ മറിയുകയാണ്. മനുഷ്യമനസ്സിന്റെ നന്മകളെ സ്വാര്‍ത്ഥത കീഴടക്കുമ്പോള്‍ രാഷ്ട്രീയത്തിന്റയും സംഘടനകളുടെയും പ്രദേശങ്ങളുടെയും പേരില്‍ മനുഷ്യര്‍ തമ്മിലടിക്കപ്പെടുന്നു. എന്നാല്‍ ഇവിടെ നാം തിരിച്ചറിയേണ്ട വസ്തുത എല്ലാ തീവ്രവാദങ്ങളുടെയും വര്‍ഗ്ഗീയ പ്രവര്‍ത്തനങ്ങളുടെയും പിന്നിലുള്ള യാഥാര്‍ത്യ താല്‍പര്യം അത് മതഭക്തിയോ ആദര്‍ശബോധമോ ഒന്നുമല്ല. മറിച്ച് അത് തികച്ചും സാമ്പത്തികമാണ്. അധികാര നേട്ടങ്ങള്‍ക്കും സാമ്പത്തിക വര്‍ദ്ധനവുമിതെല്ലാം ചില ദുഷ്ട മനസ്സുകള്‍ മതങ്ങളെയും ആദര്‍ശങ്ങളെയും വക്രീകരിക്കുന്നതാണ് നാം കാണുന്നത്.
               അന്യ സംസ്ഥാന തൊഴിലാളികളോടും ദരിദ്രരോടും നമ്മുടെ പെരുമാറ്റത്തെ കുറച്ച് നാം വീണ്ടു വിചാരണ നടത്തണം. ഈ അടുത്ത് വിശപ്പിന്റെ കാഠിന്യത്താല്‍ ഭക്ഷണം മോഷ്ടിച്ച്് കഴിച്ച് മധു എന്ന

ആദിവാസി യുവാവിനെ ക്രൂരരും ബുദ്ധി ശൂന്യരുമായ ആള്‍ക്കുട്ടം തല്ലി കൊന്നതു പോലോത്ത സംഭവം ഇനിയെങ്കിലും നമ്മുടെ നാട്ടില്‍ ആവര്‍ത്തിക്കാതിരിക്കണം. നാം സാഹോദര്യത്തിന്റെ വന്‍മതില്‍ തീര്‍ത്ത് ജാഗ്രത പാലിക്കണം. തന്റെ വംശത്തിലല്ലാത്തവനെ മനുഷ്യനായി
പരിഗണിക്കാന്‍ സാധിക്കാത്തവര്‍ ഈ ഒരു യുഗത്തിലും ഉ്‌ണ്ടെന്നുള്ളത് തീര്‍ച്ചയാണ്. വംശീയതയുടെ പേരിലുള്ള രാഷ്ട്രീയ നീക്കങ്ങള്‍ ഇന്ന് മാതൃരാജ്യത്തില്‍ നി്ന്ന് വിഭജനത്തിന് വേണ്ടി മുറവിളി കൂട്ടികൊണ്ടിരിക്കുകയാണെന്നിരിക്കെ ഇവിടെയാണ്് മാനവ സാഹോദര്യത്തിന്റെ പ്രസക്തി കടന്നു വരുന്നത്. നിസ്സാര കാരണങ്ങളുടെ പേരില്‍ എത്രയെത്ര മുസ്ലിംങ്ങളും ദളിതരും മറ്റു ന്യൂന പക്ഷങ്ങളുമാണ് നമ്മുടെ രാജ്യത്ത് മര്‍ദ്ധിക്കപ്പെടുന്നതും കൊ്ല്ലപ്പെടുന്നതും അതിനെയെല്ലാം അന്ത്യ പ്രവാചകന്‍ മുഹമ്മദ് മുസ്തഫാ(സ) പകര്‍ന്ന് നല്‍കിയ സാഹോദര്യത്തിന്റെ സന്ദേശത്താല്‍ നാം തിരുത്തണം. നബി ലോകത്തെ പഠിപ്പിച്ചത് അതിരുകളില്ലാത്ത സാഹോദര്യമാണ്. അതിന് രാഷ്ട്രത്തിന്റെയോ ഭൂഖണ്ഡത്തിന്റെയോ മതില്‍ കെട്ടുകളില്ല. ആ വിശാലമായ സാഹോദര്യ ബോധത്തെ നാം ജീവിതത്തില്‍ പകര്‍ത്തണം. 

സാഹോദര്യം - കവിത

സാഹോദര്യം 

അയാള്‍ മുസ്ലിം പള്ളിക്ക് സമീപം
കുരിശ് വെച്ചതും,
എതിര്‍പാര്‍ട്ടി പാളയത്തിനടുത്ത്
പാര്‍ട്ടി കൊടി നാട്ടിയതും മനപൂര്‍വ്വമായിരുന്നു....
ആരും എതിര്‍ത്തില്ല,
കാരണം അവര്‍ മനുഷ്യരായിരുന്നു...
മതിലുകളെ പൊളിച്ച് കളയാന്‍
നേര്‍്ച്ചയാക്കിയ പച്ചമനുഷ്യര്‍......

ബാല്യത്തില്‍ നിന്ന് വാര്‍ധക്യത്തിലേക്ക്
വലിച്ചെറിയപ്പെടുന്നതിനിടക്ക്
ഒരു പിടി മനുഷ്യരെ കണ്ടു...
ജാതി പുസ്തകത്തെ കീറിപറിച്ച്
അപരന്റെ കലത്തില്‍ അന്നം നിറച്ചവന്‍...
മേല്‍വിലാസമില്ലാത്തവന്റെ വിലാസമായി
സ്വയം അവതരിച്ചവന്‍...
ഇവര്‍ മനുഷ്യരാണ്.....
സാഹോദര്യമെന്ന പ്രബഞ്ച തത്വത്തെ
ഹൃദയത്തില്‍ പറിച്ചു നട്ട പച്ചമനുഷ്യര്‍….

സൗഹാർദ്ദവും സ്നേഹവും വിതച്ചിട്ട നാട്ടു വഴികളിൽ... - Faisal KY

                                           from:  Faisal KY                                                  സൗഹാർദ്ദവും സ്നേഹവും...