മാനവ സാഹോദര്യം തിരുനബിയുടെ സന്ദേശം
അന്ത്യപ്രവാചകന്‍ മുഹമ്മദ് മുസ്തഫ(സ) യുടെ നിയോഗത്തിന് മുമ്പുള്ള അറേബ്യയുടെ ചരിത്രം വായിച്ചാല്‍ ആരും അന്ധാളിച്ച് പോകും. ഒരു വേള മനുഷ്യര്‍ കാണിക്കുന്ന അജ്ഞതയും അധര്‍മ്മവും ഓര്‍ത്ത് കണ്ണീര്‍ പൊഴിച്ച് പോകും. അന്യ ഗോത്രക്കാരുടെ ഒട്ടകം തങ്ങളുടെ പറമ്പില്‍ കയറിയതിന് തുടര്‍ച്ചയായി നാല്പ്പത് കൊല്ലം യുദ്ധം ചെയ്തവര്‍ എന്ന് ചരിത്രം രേഖപ്പെടുത്തുമ്പോള്‍ ആ ഒരു ഭയാനകരമായ ചുറ്റുപാടിലേക്കാണ് അ്ള്ളാഹു തിരുദൂതരെ നിയോഗിക്കാന്‍ ഉദ്ദേശിച്ചത്. അതോടു കൂടെ അറേബ്യയിലുണ്ടായ പരിവര്‍ത്തനം എത്ര അത്ഭുതകരമായിരുന്നു.ലോക ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു സാമൂഹ്യ പരിവര്‍ത്തനം
അറേബ്യന്‍ ചരിത്രത്തില്‍ പിന്നീട് കാണാം. എല്ലാ വൈര്യവും വൈരാഗ്യവും വലിച്ചെറിഞ്ഞ്് അറബികള്‍ തിരുനബിയുടെ മുമ്പില്‍ താന്‍ സ്വന്തത്തിന് വേണ്ടി ഇഷ്ടപ്പെടുന്ന ഏതൊരു കാര്യവും തന്റെ സഹോദരനുമുണ്ടാവാന്‍ ഇഷ്ടപ്പെടുന്നത് വരെ ആരും പൂര്‍ണ്ണ വിശ്വാസികാളാവുകയില്ലെന്ന തിരു നബിയുടെ ഉപദേശം അവര്‍ നെഞ്ചിലേറ്റി. ശത്രുക്കളുടെ മര്‍ദ്ധനം സഹിക്കവയ്യാതെ മക്കയില്‍ നിന്നും പാലായനം ചെയ്ത് വന്നവര്‍ക്ക് തങ്ങളുടെ സമ്പത്തും സൗകര്യങ്ങളും പകുത്ത് നല്കിയ മദീനക്കാരുടെ ചരിത്രം സാഹോദര്യത്തിന്റെ അനുഭമമായ ഒരു ചിത്രമാണ് നമുക്ക്് തരുന്നത്.നബി(സ) ലോകത്തെ പഠി്പ്പിച്ചത് സാര്‍വ്വലൗകിക സാഹോദര്യമാണ്. അറേബ്യയില്‍ ഉദയം കൊണ്ട വിശുദ്ധ ഇസ്ലാം ദ്രുതഗതിയില്‍ ലോകത്ത് വ്യാപിച്ചതിന്റെ കാരണം അത് ഉയര്‍ത്തി പിടിച്ച സാഹോദര്യ ബോധമാണ്. എന്നാല്‍ ലോകം വീണ്ടും കീഴ്‌മേല്‍ മറിയുകയാണ്. മനുഷ്യമനസ്സിന്റെ നന്മകളെ സ്വാര്‍ത്ഥത കീഴടക്കുമ്പോള്‍ രാഷ്ട്രീയത്തിന്റയും സംഘടനകളുടെയും പ്രദേശങ്ങളുടെയും പേരില്‍ മനുഷ്യര്‍ തമ്മിലടിക്കപ്പെടുന്നു. എന്നാല്‍ ഇവിടെ നാം തിരിച്ചറിയേണ്ട വസ്തുത എല്ലാ തീവ്രവാദങ്ങളുടെയും വര്‍ഗ്ഗീയ പ്രവര്‍ത്തനങ്ങളുടെയും പിന്നിലുള്ള യാഥാര്‍ത്യ താല്‍പര്യം അത് മതഭക്തിയോ ആദര്‍ശബോധമോ ഒന്നുമല്ല. മറിച്ച് അത് തികച്ചും സാമ്പത്തികമാണ്. അധികാര നേട്ടങ്ങള്‍ക്കും സാമ്പത്തിക വര്‍ദ്ധനവുമിതെല്ലാം ചില ദുഷ്ട മനസ്സുകള്‍ മതങ്ങളെയും ആദര്‍ശങ്ങളെയും വക്രീകരിക്കുന്നതാണ് നാം കാണുന്നത്.
അന്യ സംസ്ഥാന തൊഴിലാളികളോടും ദരിദ്രരോടും നമ്മുടെ പെരുമാറ്റത്തെ കുറച്ച് നാം വീണ്ടു വിചാരണ നടത്തണം. ഈ അടുത്ത് വിശപ്പിന്റെ കാഠിന്യത്താല്‍ ഭക്ഷണം മോഷ്ടിച്ച്് കഴിച്ച് മധു എന്ന
പരിഗണിക്കാന്‍ സാധിക്കാത്തവര്‍ ഈ ഒരു യുഗത്തിലും ഉ്‌ണ്ടെന്നുള്ളത് തീര്‍ച്ചയാണ്. വംശീയതയുടെ പേരിലുള്ള രാഷ്ട്രീയ നീക്കങ്ങള്‍ ഇന്ന് മാതൃരാജ്യത്തില്‍ നി്ന്ന് വിഭജനത്തിന് വേണ്ടി മുറവിളി കൂട്ടികൊണ്ടിരിക്കുകയാണെന്നിരിക്കെ ഇവിടെയാണ്് മാനവ സാഹോദര്യത്തിന്റെ പ്രസക്തി കടന്നു വരുന്നത്. നിസ്സാര കാരണങ്ങളുടെ പേരില്‍ എത്രയെത്ര മുസ്ലിംങ്ങളും ദളിതരും മറ്റു ന്യൂന പക്ഷങ്ങളുമാണ് നമ്മുടെ രാജ്യത്ത് മര്‍ദ്ധിക്കപ്പെടുന്നതും കൊ്ല്ലപ്പെടുന്നതും അതിനെയെല്ലാം അന്ത്യ പ്രവാചകന്‍ മുഹമ്മദ് മുസ്തഫാ(സ) പകര്‍ന്ന് നല്‍കിയ സാഹോദര്യത്തിന്റെ സന്ദേശത്താല്‍ നാം തിരുത്തണം. നബി ലോകത്തെ പഠിപ്പിച്ചത് അതിരുകളില്ലാത്ത സാഹോദര്യമാണ്. അതിന് രാഷ്ട്രത്തിന്റെയോ ഭൂഖണ്ഡത്തിന്റെയോ മതില്‍ കെട്ടുകളില്ല. ആ വിശാലമായ സാഹോദര്യ ബോധത്തെ നാം ജീവിതത്തില്‍ പകര്‍ത്തണം.
No comments:
Post a Comment