from: Faisal KY
സൗഹാർദ്ദവും
സ്നേഹവും വിതച്ചിട്ട നാട്ടു വഴികളിൽ ആരൊക്കെയോ വിദ്വേഷത്തിന്റെ വിഷ
വിത്തുക്കൾ പാകിയിരിക്കുന്ന അസുരകാലത്തിലൂടെയാണ് നാം കടന്നു
പോയിക്കൊണ്ടിരിക്കുന്നത്. ഏതൊക്കെ രീതിയിൽ വിഭജിതരാകാം എന്ന ചിന്ത സമൂഹത്തിൽ
നീലിച്ചു കാണുന്ന പോലെ.....പട്ടിയും പൂച്ചയും നടന്നു പോയിരുന്ന വഴികൾ താഴ്ന്ന
ജാതിക്കാരന് അപ്രാപ്യമായിരുന്ന ഇടുങ്ങിയ ജാതിക്കാഴ്ചകളെയും മനസ്സുകൾക്കിടയിൽ
മതിലുകൾ തീർത്തു ഭരിക്കാം എന്ന് കാണിച്ചു തന്ന കൊളോണിയൽ രീതി ശാസ്ത്രത്തെയും
തോല്പിച്ചുവെന്ന് വീമ്പു പറഞ്ഞവർ തന്നെ ഇന്ന് ജനിച്ചു വീണ പ്രത്യയശാസ്ത്രത്തിന്റെയും
പിടിച്ച കൊടിയുടെ നിറത്തിന്റെ അടിസ്ഥാനത്ത്തിലും ചേരി തിരിവുകൾ സൃഷ്‌ടിക്കാൻ
ശ്രമിക്കുന്നത് എന്ത് മാത്രം ദൗർഭാഗ്യകരമാണ്..."ശാന്തി നിലയമായി നില്ക്ക
" എന്ന കവിയുടെ വാക്കിന്റെ പൊരുൾ മനസ്സിലാക്കാൻ മലയാളിക്ക് ഒരു മഹാ പ്രളയ
ദുരന്തം വേണ്ടി വന്നു. വെള്ളമിറങ്ങിയിട്ടും മനസ്സിലെ വിഷമിറങ്ങാത്തവരുടെ കണ്ണ്
തുറപ്പിക്കുന്നതാകട്ടെ സൗഹാർദ്ദം എന്ന പ്രമേയത്തിൽ നടത്തപെടുന്ന വിളംബര ജാഥ
No comments:
Post a Comment