ഇന്ന് മനുഷ്യനില്ല…..!
എന്‍ ജീവിത സായാഹ്നമാകുമ്പോള്‍
നനയുന്ന മിഴികളെ തേടി-
ഇറങ്ങി തിരിച്ചതാണ് ഞാന്‍.......
ഭ്രാന്തനെന്ന് പലരും വിളിച്ചു,
അവയത്രയും അവഗണിച്ച്
മുമ്പോട്ട് നടക്കവേ,
കാലം പതുക്കെ ചെവിയില്‍ മന്ത്രിച്ചു:
'ഇന്ന് മനുഷ്യനില്ല'.......!
ഞാന്‍ നിഷേധിച്ചു,
എന്‍ ജീവിതത്തിന്റെ
ഉമ്മറപ്പടിയില്‍ കാല്‍വച്ച
മനുഷ്യരെ കണ്ടിരുന്നു ഞാന്‍,
അന്ന് തീരെ ചെറുപ്പമായിരുന്നു....
ബാല്യമെന്ന ജീവിതപ്രഭാതത്തില്‍ നിന്ന്
വാര്‍ധക്യ ജീവിതസായാഹ്നത്തിലേക്ക്
അധികദൂരമൊന്നും വേണ്ടിവന്നില്ല......
ഒടുവില്‍ കാലത്തെ വണങ്ങേണ്ടി വന്നു,
അതെ, മനുഷ്യന്‍ മരിച്ചിരിക്കുന്നു....
ഹൃദയങ്ങള്‍ സാഹോദര്യത്തിന്റെ
ശ്മശാനമായിരിക്കുന്നു....
ഞാനും പതുക്കെ പറഞ്ഞു
'ഇന്ന്് മനുഷ്യനില്ല'.....!
നറുസ്വപ്‌നങ്ങള്‍ കൂടെകിടന്ന
ബാല്യ നിമിഷങ്ങള്‍.......
അന്ന് അവ സുഹൃത്തുക്കളായിരുന്നു,
നിദ്രയുടെ ഇരുട്ടില്‍ മനസ്സിനെ-
പ്രണയിച്ച ആത്മസുഹൃത്തുക്കള്‍.
ഇന്ന്് നറുസ്വപ്‌നങ്ങളില്ല,
മനുഷ്യ കൂട്ടാളിയില്ല,
ഏകാന്തതയില്‍ സൗഹൃദം
നടിക്കുന്ന മൗനം മാത്രം....
ശ്മശാന മൗനം.......!
No comments:
Post a Comment