സാഹോദര്യം
അയാള്‍ മുസ്ലിം പള്ളിക്ക് സമീപം
കുരിശ് വെച്ചതും,
എതിര്‍പാര്‍ട്ടി പാളയത്തിനടുത്ത്
പാര്‍ട്ടി കൊടി നാട്ടിയതും മനപൂര്‍വ്വമായിരുന്നു....
ആരും എതിര്‍ത്തില്ല,
കാരണം അവര്‍ മനുഷ്യരായിരുന്നു...
മതിലുകളെ പൊളിച്ച് കളയാന്‍
നേര്‍്ച്ചയാക്കിയ പച്ചമനുഷ്യര്‍......
ബാല്യത്തില്‍ നിന്ന് വാര്‍ധക്യത്തിലേക്ക്
വലിച്ചെറിയപ്പെടുന്നതിനിടക്ക്
ഒരു പിടി മനുഷ്യരെ കണ്ടു...
ജാതി പുസ്തകത്തെ കീറിപറിച്ച്
അപരന്റെ കലത്തില്‍ അന്നം നിറച്ചവന്‍...
മേല്‍വിലാസമില്ലാത്തവന്റെ വിലാസമായി
സ്വയം അവതരിച്ചവന്‍...
ഇവര്‍ മനുഷ്യരാണ്.....
സാഹോദര്യമെന്ന പ്രബഞ്ച തത്വത്തെ
ഹൃദയത്തില്‍ പറിച്ചു നട്ട പച്ചമനുഷ്യര്‍….
No comments:
Post a Comment